പഴയ മരങ്ങൾക്ക് തിരിച്ചറിയൽ കോഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ പഴയ മരങ്ങൾക്ക് തിരിച്ചറിയൽ കോഡ് നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചു.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസാണ് പുരാതന മരങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഏകോപന ചുമതല വഹിക്കുന്നത്.
പഴയ മരങ്ങളുടെ എണ്ണം, സ്ഥാനം, പ്രായം തുടങ്ങിയ വിവരങ്ങള്‍ സൂചിപ്പിക്കുന്ന തിരിച്ചറിയൽ കോഡാണ് ഓരോ മരത്തിനും നൽകുക.
പരിസ്ഥിതി പ്രവർത്തകരായ സാദ് അൽ-ഹയ്യാനും നാസർ അൽ-ഹെദ്യാനുമാണ് പദ്ധതി അവതരിപ്പിച്ചത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് എല്ലാ പ്രദേശങ്ങളിലെയും പഴയ മരങ്ങളെ ഈ നമ്പറിങ് പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടാതെ, മരങ്ങളുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നാശത്തിന്റെ ആഘാതവും കുറക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

