ഇൻഫോക് രക്തദാന ക്യാമ്പ് ക്യാമ്പിൽ 120 പേർ പങ്കെടുത്തു
text_fieldsഇൻഫോക് രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 120 പേർ പങ്കെടുത്തു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു. അമീരി ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഡോ. അലി അൽ ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ ആദ്യ രക്തദാതാവായും ഡോ.അലി അൽ ഹദ്ദാദ് മാതൃകയായി.
ഡോ. നോഹ അഹമ്മദ് (അദാൻ ബ്ലഡ് ബാങ്ക്), ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ ബിനുമോൾ ജോസഫ്, ഷഫാസ് അഹമ്മദ് (ലുലു മണി ഹെഡ് ഓഫ് ഓപ്പറേഷൻസ്, കുവൈത്ത്) എന്നിവർ ആശംസ നേർന്നു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇൻഫോക് കെയർ' വളണ്ടിയർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇൻഫോക് സെൻട്രൽ, റീജിയണൽ കമ്മിറ്റി ഭാരവാഹികൾ ഏകോപനം നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

