വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല; 249 പേരുടെ വിലാസങ്ങൾ നീക്കി
text_fieldsകുവൈത്ത് സിറ്റി: പുതിയ താമസസ്ഥലം അപ്ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങൾ കൂടി നീക്കി. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടര്ന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.
രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദീനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി. താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

