കുട്ടികളിലെ സർഗാത്മകത ഉണർത്തി ഇൻഫോക്ക് കരകൗശല പരിശീലനം
text_fieldsഇൻഫോക്ക് സംഘടിപ്പിച്ച കരകൗശല പരിശീലനത്തിൽ പങ്കെടുത്ത കുട്ടികളും സംഘാടകരും
കുവൈത്ത് സിറ്റി: കുട്ടികളിലെ സർഗാത്മകത കണ്ടെത്തി വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്ക്) ‘ക്രാഫ്റ്റ് ആൻഡ് ചിൽ’ എന്ന പേരിൽ ബോട്ടിൽ ആർട്ട് വർക്ക്ഷോപ് സംഘടിപ്പിച്ചു. ആർ.ഇ.ജി ലേണിങ് സെന്ററിൽ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ ഉപയോഗശൂന്യമായ കുപ്പികളടക്കമുള്ള വസ്തുക്കൾ എങ്ങനെ മികച്ച കലാസൃഷ്ടികളാക്കി മാറ്റാമെന്ന് കുട്ടികളെ പരിശീലിപ്പിച്ചു.
കരകൗശല പരിശീലന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡാന്റിസ് തോമസ് ശിൽപശാല നയിച്ചു. വിദ്യാർഥികളിലെ കലാപരമായ കഴിവുകളും ആത്മവിശ്വാസവും വർധിപ്പിക്കുന്ന ഇത്തരം പുതുമയുള്ള ആശയങ്ങൾ മാതൃകാപരമെന്ന് കുട്ടികളും മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് ഇൻഫോക്ക് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് പിന്തുണയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

