ഇൻഫോക്ക് നേതൃത്വ പരിശീലന ശിൽപശാല
text_fieldsഇൻഫോക്ക് നേതൃത്വ പരിശീലന ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ
സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്) ‘റൈസ് -2025’എന്ന പേരിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ കുട്ടികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. വിദ്യാർഥികളിൽ അറിവും നേതൃപാടവവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. ബാബുജി ബത്തേരി ക്ലാസ് നയിച്ചു.
ഗ്രൂപ് ചർച്ചകളിലും വിവിധയിനം മത്സരങ്ങളിലും പങ്കെടുത്ത വിദ്യാർികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ശിൽപശാലയുടെ ഭാഗമായ എല്ലാവർക്കും ഇൻഫോക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

