വർണവിരുന്നായി ഇൻഫോക് ‘അമീരി സ്പെക്ട്രം’
text_fieldsഇൻഫോക് അമീരി റീജനൽ വാർഷികാഘോഷം ‘അമീരി സ്പെക്ട്രം’ ഡോ. അലി അൽ ഹദ്ദാദ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അമീരി റീജനൽ വാർഷികാഘോഷം ‘അമീരി സ്പെക്ട്രം- 2025’ ആസ്പയർ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്നു. ഇൻഫോക് അമീരി റീജനൽ കൺവീനർ ശരത് കുമാർ അധ്യക്ഷത വഹിച്ചു.
അമീരി ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിങ് ഡോ. അലി അൽ ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.
മർസൂഖ അൽ ഹർബി (എ.ഡി.എൻ-അമീരി ഡെന്റൽ), ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗം അനീഷ് പൗലോസ്, ജോ.സെക്രട്ടറി ബിനുമോൾ ജോസഫ്, അമീരി റീജനൽ ട്രഷറർ സിനി റോണി, പ്രോഗ്രാം കോഡിനേറ്റർ പ്രസീദ് മാമൻ, ജോമോൻ ജോർജ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് മാർക്കറ്റിങ് മാനേജർ ഹർഷൽ ഹംസ എന്നിവർ ആശംസകൾ നേർന്നു. ഇൻഫോക് അമീരി റീജണിലെ ഹെഡ് നഴ്സുമാരായ ഡ്യൂസി മിറ, അൽത്താഫ്, ഇൻഫോക് സെൻട്രൽ, റീജണൽ കമ്മിറ്റി ഭാരവാഹികൾ, ഭാരവാഹികൾ, മറ്റ് റീജനൽ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
അമീരി റീജണിലെ സീനിയർ നഴ്സുമാരെയും എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
ഇൻഫോക് അമീരി റീജണൽ സെക്രട്ടറി നിഷ കുര്യൻ സ്വാഗതവും ‘അമീരി സ്പെക്ട്രം’ കൺവീനർ മെറീന പൗലോസ് നന്ദിയും പറഞ്ഞു. രാജേഷ് കടവന്ത്രയും കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദും ഇൻഫോക് അമീരി റീജിയൺ അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത, നൃത്ത കലാപരിപാടികൾ ശ്രദ്ധേയമായി. നിഷ കുര്യൻ, സന്തോഷ് ചാക്കോ, ഷിനി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

