അബ്ദലിയിലെ തൊഴിലാളികൾക്ക് വിൻറർ കിറ്റുമായി ഇൻഫോക്
text_fieldsഇൻഫോക് അംഗങ്ങൾ അബ്ദലിയിൽ
കുവൈത്ത് സിറ്റി: കടുത്ത ശൈത്യത്തിലും മരുഭൂമി പ്രദേശങ്ങളിലെ കഠിനമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പ്രതിരോധ വസ്ത്രങ്ങൾ വിതരണം ചെയ്ത് ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്). ഇൻഫോക് സോഷ്യൽ വെൽഫെയർ വിഭാഗമായ ‘ഇൻഫോക് കെയർ’ അബ്ദലിയിൽ നിരവധി പേർക്ക് സഹായം എത്തിച്ചു.
ഇൻഫോക് വർഷവും നടത്തിവരുന്ന വിൻറർ കിറ്റ് വിതരണ പരിപാടിയുടെ ഭാഗമായാണ് പദ്ധതി. തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കമ്പിളികൾ, അനുബന്ധ സാമഗ്രികൾ എന്നിവ കിറ്റിൽ ഉണ്ടായിരുന്നു. ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളും വളണ്ടിയർമാരും നേരിട്ട് എത്തി ഇവ കൈമാറി.ഇൻഫോക് ഭാരവാഹികളായ അർച്ചന കുമാരി, മുഹമ്മദ് ഷാ, ശ്യാം പ്രസാദ്, ധന്യ മുകേഷ്, പ്യാരി ഓമനക്കുട്ടൻ, സജുമോൻ അബ്രഹാം, ജോബി ജോസഫ്, ഷംന ഷാജഹാൻ, ഹിമ ഷിബു, ചിന്നു സത്യൻ, പ്രിൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി. ഇത്തരം സാമൂഹികസേവന പ്രവർത്തനങ്ങൾ തുടരുമെന്ന് ഇൻഫോക് നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

