'ഇൻഫോക്' നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഅന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇൻഫോക് സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു കുവൈത്തിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) മൂന്നുമാസം നീണ്ട നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.
നഴ്സിങ് സേവനത്തിന്റെ പ്രസക്തി പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുക, നഴ്സുമാരുടെ ആത്മവിശ്വാസവും കരുത്തും വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ ആഘോഷങ്ങൾ നടത്തിയത്. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറെൻസ് നൈറ്റിൻഗേലിന്റെ സ്മരണയിൽ ചരിത്രത്തിൽ ആദ്യമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ നഴ്സുമാരെ വെർച്വൽ പ്ലാറ്റ്ഫോമിൽ അണിനിരത്തി. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി.എൻ.എ.ഐ) പ്രസിഡന്റ് ഡോ. റോയ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഇൻഫോക് സെക്രട്ടറി രാജലക്ഷ്മി സ്വാഗതം പറഞ്ഞു.
ലുലു എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ ഷൈജു മോഹൻ ദാസ്, ജോയ് ആലുക്കാസ് കുവൈത്ത് മാനേജർ പി.എൻ. വിനോദ്, ആർ.ഇ.ജി ഇമിഗ്രേഷൻ ആൻഡ് എജുക്കേഷൻ മാനേജിങ് പാർട്ണർ അജ്മൽ സമദ്, ഇൻഫോക് കോർകമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, പ്രോഗ്രാം കൺവീനർ സിജോ കുഞ്ഞുകുഞ്ഞു, ഫ്ലോറെൻസ്ഫിയസ്റ്റ 22 കൺവീനർ ജെൽജോ എന്നിവർ സംസാരിച്ചു. ഇൻഫോക് കോർ കമ്മിറ്റി അംഗം ഗിരീഷ് അംഗങ്ങളുടെ കുട്ടികൾക്കായി സംഘടിപ്പിച്ച മെറിറ്റോറിയൽ അവാർഡ് പ്രഖ്യാപനം നടത്തി.
ജാബർ ഹോസ്പിറ്റലിലെ ഇൻഫോക് യൂനിറ്റിന്റെ ആദ്യ മെംബർഷിപ് ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് അനുരാജിന് ഐ.ഡി കാർഡ് നൽകി നിർവഹി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

