ഇൻഫോക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsവിജേഷ് വേലായുധൻ, ജോബി ജോസഫ്, മുഹമ്മദ് ഷാ
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) 2026 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി നിസ്സി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ജോബി ജോസഫ് വാർഷിക റിപ്പോർട്ടും ട്രഷറർ, മുഹമ്മദ് ഷാ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ്, സുബിൻ രാജു, സാജൻ മാത്യു, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
സ്പോർട്സ് കൺവീനർ ബിബിൻ ജോർജ് പുതിയ കമ്മിറ്റിയെ അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ നഴ്സുമാരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ പ്രഫഷണൽ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പുരോഗതി ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: വിജേഷ് വേലായുധൻ (പ്രസി), ഷൈജു കൃഷ്ണൻ, രാഖി ജോമോൻ (വൈ. പ്രസി), ജോബി ജോസഫ് (ജന. സെക്ര) ബിനുമോൾ ജോസഫ്, നിസ്സി മാത്യു (ജോ. സെക്ര), കെ.എസ്. മുഹമ്മദ് ഷാ (ട്രഷ), ഷൈനി ഐപ്പ്, സതീഷ് കരുണാകരൻ (ജോ.ട്രഷ) അംബിക ഗോപൻ, സിജോ കുഞ്ഞുകുഞ്ഞ് (പ്രോഗ്രാം കോഓർഡിനേറ്റർ), രാജലക്ഷ്മി ഷൈമേഷ്, അലക്സ് ഉതുപ്പ്, ചിന്നു സത്യൻ (ആർട്സ് ) ഷറഫുദ്ദീൻ ഹംസ, മഞ്ജുള ഷിജോ, ടി.വി അനീഷ്, (പ്രഫഷണൽ ഡെവലപ്മെന്റ്), സുബിൻ രാജു, സാജൻ മാത്യു, മനോജ് എസ്. പിള്ള (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്), ഹിമ ഷിബു, അനീഷ് പൗലോസ്, കെ.കെ ഗിരീഷ് (മെമ്പർഷിപ്പ് കമ്മിറ്റി) മജോ മാത്യു, അനീഷ് കുമാർ, ശരത് നായർ (സോഷ്യൽ വെൽഫെയർ) ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ (സ്പോർട്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

