Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൻഫോക് അന്താരാഷ്ട്ര...

ഇൻഫോക് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം

text_fields
bookmark_border
ഇൻഫോക് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) നഴ്സസ് ദിനാഘോഷം അബ്ബാസിയ ആസ്‌പയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഓഫ് നഴ്സിംഗ് ജോൺ ജോൺ, ശോഭന ഐസക്, സിജി ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു മണി എക്സ്ചേഞ്ച് ഡിജിറ്റൽ മാനേജർ മുഹമ്മദ് അസ്ലം ആശംസ നേർന്നു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. ആഘോഷ ഭാഗമായി ലേഖന മത്സരം, പോസ്റ്റർ മത്സരം, ആരോഗ്യ ബോധവൽക്കരണ റീൽസ് മത്സരം എന്നിവ നടന്നു. ലേഖന മത്സരത്തിൽ ജോബി ബേബി ഒന്നാം സ്ഥാനവും, റൂബി സാമുവൽ രണ്ടാം സ്ഥാനവും, ആൻഡ്രിയ സ്റ്റെഫി മൂന്നാം സ്ഥാനവും നേടി.

പോസ്റ്റർ മത്സരത്തിൽ രഞ്ജിത്ത് രമേശ് ഒന്നാം സ്ഥാനവും, ആൻഡ്രിയ സ്റ്റെഫി രണ്ടാം സ്ഥാനവും, ജോപ്സി വർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീൽസ് മത്സരത്തിൽ ചിന്നു സത്യൻ ഒന്നാം സ്ഥാനവും, പ്രമോദ് വിജയകുമാർ രണ്ടാം സ്ഥാനവും, രമ്യ മോഹനൻ മൂന്നാം സ്ഥാനവും നേടി. ജോബിൻസ് പി. തോമസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

ചടങ്ങിൽ ഇൻഫോകിന്റെ വാർഷിക പ്രസിദ്ധീകരണമായ ‘മിറർ -2026’, ചെസ് ടൂർണമെന്റ് പോസ്റ്റർ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. ഗൾഫ് മലയാളി ഫെഡറേഷന്റെ മദർ തെരേസ കർമ്മ പുരസ്കാരം നേടിയ വിജേഷ് വേലായുധനെ ചടങ്ങിൽ ആദരിച്ചു. മത്സര വിധികർത്താക്കളായ ഡോ. മഞ്ജുഷ, ചിത്ര രജിത്ത്, സിജി ജോൺ, ഷമേജ് കുമാർ, മനോജ് കാപ്പാട്, അനിൽകുമാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മത്സര വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurses DayKuwait'Infoc'
News Summary - INFOC Celebrates International Nurses Day
Next Story