വ്യാവസായിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഎസ്.സി.എഫ്.ഇ അക്കാദമി വ്യാവസായിക പരിശീലന ക്യാമ്പിൽ ടി. എസ് ചന്ദ്രന് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് വിദ്യാഭ്യാസ സ്ഥാപനമായ എസ്.സി.എഫ്.ഇ അക്കാദമിയുടെ നേതൃത്വത്തിൽ ഏകദിന വ്യാവസായിക പരിശീലന പരിപാടി സംഘടിപ്പിച്ചു. സാരഥി പ്രസിഡന്റ് അജി കെ.ആർ ഉദ്ഘാടനം നിർവഹിച്ചു.
കേരള വ്യവസായ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ, ബി.എം.ഡബ്ല്യു അഡ്മിനിസ്ട്രേഷൻ മാനേജർ അഡ്വ. ടി. വിനോദ്കുമാർ എന്നിവർ വ്യവസായ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകൾ നടത്തി.
വ്യാവസായിക മേഖലകളിൽ വിജയം കൈവരിച്ചവരും തുടക്കക്കാരും ഇതേ മേഖലയിൽ താൽപര്യം ഉള്ളതുമായ നൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്തു.
സാരഥി ട്രസ്റ്റ് ചെയർമാൻ എൻ.എസ്. ജയകുമാർ, സാരഥി മുൻ പ്രസിഡന്റ് സജീവ് നാരായണൻ, ഐ.ബി.പി.സി ജോ. സെക്രട്ടറി കെ.പി. സുരേഷ്, വ്യവസായികളായ മുരളി നാണു, പ്രശാന്ത് ശിവാനന്ദൻ, അഡ്വ.രാജേഷ് സാഗർ, സുരേഷ് ശ്രീരാഗം, മണിയൻ ശ്രീധരൻ എന്നിവർ ബിസിനസ് രംഗത്തെ നാൾവഴികളിലെ അനുഭവങ്ങൾ പങ്കുവെച്ചു. ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ്, വൈസ് ചെയർമാൻ സി.എസ്. വിനോദ് കുമാർ, ലിനി ജയൻ, ഷനൂബ് ശേഖർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ അജിത് ആനന്ദൻ നന്ദി പറഞ്ഞു.