Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ൻ​ഡോ- അ​റ​ബ്...

ഇ​ൻ​ഡോ- അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​ത്ത്​ ചാ​പ്റ്റ​റാ​യി 

text_fields
bookmark_border
ഇ​ൻ​ഡോ- അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​ത്ത്​ ചാ​പ്റ്റ​റാ​യി 
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ-​അ​റ​ബ് ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും അ​ത് വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​യി 25 വ​ർ​ഷ​മാ​യി മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഡോ-​അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്ന സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ നി​ല​വി​ൽ വ​ന്നു. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ  കൗ​ൺ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കു​വൈ​ത്ത്​ ഫ്രീ ​ട്രേ​ഡ് സോ​ൺ മൂ​വ​ൻ പി​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​ത്ത്​ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷൈ​നി ഫ്രാ​ങ്ക് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ്സ് എ​രി​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. സൊ​സൈ​റ്റി ഫോ​ർ ഗാ​ർ​ഡി​യ​ൻ​സ് ഫോ​ർ ഡി​സേ​ബി​ൾ​ഡ്​ ചെ​യ​ർ​മാ​ൻ റി​ഹാ​ബ് എം ​ബോ​ർ​സ് ലി, ​ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ഓ​ഫ് കു​വൈ​ത്ത്​ സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ ആ​ജ്മി, കു​വൈ​ത്ത്​ ടി.​വി ഡ​യ​റ​ക്ട​ർ അ​ഹ്​​മ്മ​ദ് ജാ​ഫ​ർ, ഒ​ളി​മ്പ്യ​നും സു​ലൈ​ബി​കാ​ത്​ സ്പോ​ർ​ട്ടി​ങ്​ ക്ല​ബ്​ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​മു​സാ​ഇ​ദ് സ​ഉൗ​ദ് അ​ൽ ഖു​റൈ​ബാ​നി, പ്ര​ശ​സ്ത കു​വൈ​ത്തി ഗാ​യ​ക​ൻ മു​ബാ​റ​ക്ക് അ​ൽ റാ​ഷി​ദ് അ​ൽ ആ​സ്മി, ഇ​സ്തി ദാ​മ സി.​ഇ.​ഒ എ​ൻ​ജി. അ​ബ്​​ദു​ൽ ഹ​ക്കീം അ​ൽ മു​ലൈ​ലി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷം​സു താ​മ​ര​ക്കു​ളം, ഉ​പ​ദേ​ശ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട, അ​യ്യൂ​ബ് ക​ച്ചേ​രി, വ​ർ​ഗീ​സ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsarabmalayalam newsindo
News Summary - indo-arab-kuwait-gulf news
Next Story