ഇൻഡിഗോ കുവൈത്ത്-കണ്ണൂർ വിമാന സർവിസ് മാർച്ച് 15 മുതൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ കുവൈത്ത് കണ്ണൂർ സെക്ടറി ൽ നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നു.മാർച്ച് 15 മുതൽ ആഴ്ചയിൽ ആറുദിവസം കണ്ണൂരിൽനിന്ന ് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സർവിസ് ഉണ്ടാകും. നിലവിൽ കുവൈത്തിൽനിന്നും ചെന്നൈ വഴി കണ്ണൂരിലേക്ക് ഇൻഡിഗോ കണക്ഷൻ സർവിസ് നടത്തുന്നുണ്ട്.
ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ച അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് കുവൈത്തിലെത്തുകയും കുവൈത്തിൽനിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് സർവിസ്. 35 ദിനാർ മുതലാണ് വൺവേ നിരക്കുകൾ. മാർച്ച് 15നാണു ആദ്യ സർവിസ്. കണ്ണൂരിലേക്കു നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നത് മലബാർ മേഖലയിൽനിന്നുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും. രാവിലെ എട്ടിന് കുവൈത്തിലെത്തുന്നതു കൊണ്ട് പ്രവൃത്തിദിനങ്ങൾ ലാഭിക്കാനും യാത്രക്കാർക്ക് കഴിയും.
കഴിഞ്ഞമാസം ആരംഭിച്ച കുവൈത്ത്-ചെന്നൈ കണ്ണൂർ കണക്ഷൻ സർവിസ് നിലനിർത്തിയിട്ടുണ്ട്. ചെന്നൈക്ക് പുറമെ കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ കുവൈത്തിൽനിന്ന് നേരിട്ട് സർവിസ് നടത്തുന്നത്.
