സ്വകാര്യ മേഖലയിൽ സ്വദേശി പങ്കാളിത്തം വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാൻ പുതിയ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. മിനിമം വേതനത്തിന് പുതുക്കൽ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് അധികൃതർ മുന്നോട്ടുവെച്ചത്. 2010ലെ തൊഴിൽ നിയമത്തിലെ ഭേദഗതി കരട് മന്ത്രിസഭക്ക് സമർപ്പിച്ചതായി അധികൃതർ അറിയിച്ചു.
പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കി അഞ്ച് വർഷത്തിലൊരിക്കൽ കുവൈത്തി തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കാനാണ് നിർദേശം. ചില ജോലികൾ സ്വദേശികള്‍ക്കായി മാത്രം സംവരണം ചെയ്യാനും നിയമലംഘനങ്ങൾക്ക് കർശന ശിക്ഷ നടപ്പിലാക്കാനും നടപടികളുണ്ടാകും.
രാജ്യത്തെ തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അതിനിടെ കുവൈത്തിവത്കരണം സൂക്ഷ്മമായി നടപ്പിലാക്കണമെന്നും, തൊഴിലവസരങ്ങളുടെ ഗുണമേന്മ ഉറപ്പാക്കണമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

