Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളിൽ​ ഇ​ന്ത്യ​ക്കാ​ർ മു​ന്നി​ൽ

text_fields
bookmark_border
domestic workers
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളി​ല്‍ 25 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ അ​ൽ-​ഷാ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം രാ​ജ്യ​ത്തെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ നാ​ലി​ലൊ​ന്നും വീ​ട്ടു​ജോ​ലി​ക്കാ​രാ​ണ്. 7,90,000 ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

ഇ​തി​ല്‍ 3,64,000 പു​രു​ഷ​ന്മാ​രും 426,000 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ലെ പു​രു​ഷ​ന്മാ​രി​ല്‍ ഇ​ന്ത്യ​ക്കാ​രാ​ണ് ഭൂ​രി​പ​ക്ഷം. സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഫി​ലി​പ്പി​നോ ജോ​ലി​ക്കാ​രാ​ണ് കൂ​ടു​ത​ല്‍. ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ല്‍ 94 ശ​ത​മാ​ന​വും.

രാ​ജ്യ​ത്തെ പ്ര​വാ​സി ജോ​ലി​ക്കാ​രു​ടെ 35.9 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. 8,80,000 ഇ​ന്ത്യ​ക്കാ​രാ​ണ് തൊ​ഴി​ലാ​ളി​ക​ളാ​യി രാ​ജ്യ​ത്തു​ള്ള​ത്. ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 4,49,000 തൊ​ഴി​ലാ​ളി​ക​ളു​മാ​യി കു​വൈ​ത്ത് പൗ​ര​ന്മാ​രാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ടു​പി​റ​കി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic WorkersKuwait NewsIndians
News Summary - Indians lead in domestic works in Kuwait
Next Story