Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാത​ന്ത്ര്യദിന ആഘോഷത്തിൽ കുവൈത്തിലെ ഇന്ത്യക്കാർ

text_fields
bookmark_border
independence day
cancel

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77ാം സ്വാത​ന്ത്ര്യദിനാഘോഷത്തിന്റെ ആഹ്ലാദത്തിൽ കുവൈത്തിലെ ഇന്ത്യക്കാർ. വിവിധ സംഘടനകൾക്കു കീഴിലും സഥാപനങ്ങളിലും ആഘോഷങ്ങൾ നടക്കും. മലയാളി സംഘടനകൾ ഇതിനായുള്ള ഒരുക്കങ്ങളിൽ വ്യാപൃതരാണ്. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുമായ ആഘോഷം നടക്കും.

എല്ലാ ഇന്ത്യൻ പൗരന്മാരെയും പങ്കെടുപ്പിച്ചു വൈവിധ്യമാർന്ന പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷം. ഇന്ത്യൻ എംബസി അങ്കണത്തിൽ കാലത്ത്‌ തിങ്കളാഴ്ച രാവിലെ 7.30ന് ആരംഭിക്കുന്ന ചടങ്ങിൽ അംബാസഡർ ഡോ.ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. കെ.കെ.എം.എ വെള്ളിയാഴ്ച വൈകീട്ട് നാലിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചൊവ്വാഴ്ച കുവൈത്തിൽ പ്രവർത്തി ദിനമായതിനാൽ സോഷ്യൽ മീഡികളിലാകും യുവാക്കളുടെ ആഘോഷം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indians in Kuwait celebrating Independence Day
Next Story