സ്വാതന്ത്ര്യ ദിനാഘോഷ ആഹ്ലാദത്തിൽ കുവൈത്തിലെ ഇന്ത്യക്കാർ
text_fieldsസ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ ഫോട്ടോ പ്രദർശനം
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആഹ്ലാദത്തിൽ കുവൈത്തിലെ ഇന്ത്യക്കാർ. വിവിധ സംഘടനകൾക്ക് കീഴിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾ നടക്കും. മലയാളി സംഘടനകൾ ഇതിനായുള്ള ഒരുക്കങ്ങളിൽ വ്യാപൃതരാണ്. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം നടക്കും.
ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ എട്ടിന് അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. വ്യാഴാഴ്ച കുവൈത്തിൽ പ്രവൃത്തി ദിനമായതിനാൽ സോഷ്യൽ മീഡിയയിലാകും യുവാക്കളുടെ ആഘോഷം. അതേസമയം, വയനാട് ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

