ഇന്ത്യൻ സുന്നി ജമാഅത്ത് ഹുബ്ബുന്നബി മീലാദ് സംഗമം
text_fieldsഇന്ത്യൻ സുന്നി ജമാഅത്ത് ഹുബ്ബുന്നബി മീലാദ് സംഗമം ഖാലിദ് മുസ്ലിയാർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സുന്നി ജമാഅത്ത് കുവൈത്ത് കമ്മിറ്റി നബിദിന കാമ്പയിന്റെ ഭാഗമായി ഹുബ്ബുന്നബി സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ സഖാഫി മുക്കം സംഗമം ഉദ്ഘാടനം ചെയ്തു.
അബ്ദുൽ കലാം മൗലവി അബൂബക്കർ കോഴിച്ചെന ആശംസപ്രസംഗം നടത്തി. ‘സ്നേഹമാണ് മുത്തുനബി’ എന്ന പ്രമേയത്തിൽ ഖാലിദ് മുസ്ലിയാർ മുഖ്യഭാഷണം നടത്തി. നബിയുടെ ജീവിതചര്യ ഉൾക്കൊള്ളാനും സർവ ജീവജാലങ്ങൾക്കും മനുഷ്യർ കാരുണ്യം ചൊരിയുന്നവരാകണമെന്നും അദ്ദേഹം ഉണർത്തി. എം.പി.എം. സലീം സ്വാഗതവും ബഷീർ കൊല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

