Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്ക്​ ഉ​ദ്​​ഘാ​ട​നം ഇ​ന്ന്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്ക്​ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. കാ​യി​കാ​ഭി​രു​ചി​യും ക​ഴി​വു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്.ചൊ​വ്വാ​ഴ്​​ച ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക്ക്​ 2.30 മു​ത​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ്​ ​പ്രോ​​േ​ട്ടാ​കോ​ൾ പാ​ലി​ച്ച്​ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളെ മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്​ നി​യ​ന്ത്രി​ത​മാ​യാ​ണ്​ ച​ട​ങ്ങ്​ ന​ട​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​രി​പാ​ടി ലൈ​വാ​യി കാ​ണാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ കാ​യി​ക മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള ഡി​ജി​റ്റ​ൽ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. അം​ബാ​സ​ഡ​ർ ക​പ്പ്​ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​െൻറ ട്രോ​ഫി ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും.ഭാ​വി​യി​ൽ വി​വി​ധ കാ​യി​ക​മേ​ള​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ​ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്കി​െൻറ പി​ന്തു​ണ​യോ​ടെ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ത്യ​ൻ കാ​യി​ക​സ​മൂ​ഹ​ത്തെ​യും കു​വൈ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ല​ക്ഷ്യ​മി​ടു​ന്നു. നെ​റ്റ്​​വ​ർ​ക്കി​ൽ ചേ​രാ​നു​ള്ള ഗൂ​ഗ്​​ൾ ഫോ​ണും ട്വി​റ്റ​ർ വി​ലാ​സ​വും ചൊ​വ്വാ​ഴ്​​ച അം​ബാ​സ​ഡ​ർ പ്ര​ഖ്യാ​പി​ക്കും. എം​ബ​സി വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ഇ​വ ല​ഭി​ക്കും. ബു​ധ​നാ​ഴ്​​ച ട്വി​റ്റ​റി​ൽ സ്​​പോ​ർ​ട്​​സ്​ ക്വി​സും ന​ട​ത്തു​ന്നു. നേ​ര​േ​ത്ത എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ്​ നെ​റ്റ്​​വ​ർ​ക്ക്, ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ൽ നെ​റ്റ്​​വ​ർ​ക്ക്​ എ​ന്നി​വ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ക​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്​ എം​ബ​സി​യു​ടെ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ. പു​തി​യ അം​ബാ​സ​ഡ​റാ​യി മ​ല​യാ​ളി​യാ​യ സി​ബി ജോ​ർ​ജ്​ ക​ഴി​ഞ്ഞ വ​ർ​ഷം ചു​മ​ത​ല​യേ​റ്റ​ശേ​ഷം ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Sports Network
Next Story