Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെഡിക്കൽ സാമഗ്രികൾ...

മെഡിക്കൽ സാമഗ്രികൾ കൊണ്ടുപോകാൻ ഇന്ത്യൻ കപ്പൽ കുവൈത്തിലെത്തി

text_fields
bookmark_border
മെഡിക്കൽ സാമഗ്രികൾ കൊണ്ടുപോകാൻ ഇന്ത്യൻ കപ്പൽ കുവൈത്തിലെത്തി
cancel
camera_alt

കു​വൈ​ത്തി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ ശു​വൈ​ഖ്​
തു​റ​മു​ഖ​ത്ത്​ എ​ത്തി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ കു​വൈ​ത്തി​ലെ​ത്തി. 'ഐ.​എ​ൻ.​എ​സ് കൊ​ൽ​ക്ക​ത്ത' എ​ന്ന ക​പ്പ​ലാ​ണ്​ ശു​വൈ​ഖ് തു​റ​മു​ഖ​ത്ത്​ ന​ങ്കൂ​ര​മി​ട്ട​ത്. കു​വൈ​ത്ത്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ​40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ​ഒാ​ക്​​സി​ജ​ൻ ടാ​ങ്കു​ക​ളും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ന​ൽ​കു​ന്ന 500 ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും നാ​ല്​ ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളും കൊ​ണ്ടു​പോ​കാ​നാ​ണ്​ ക​പ്പ​ൽ എ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ എം​ബ​സി അ​ധി​കൃ​ത​രും കു​വൈ​ത്ത്​ അ​ധി​കൃ​ത​രും തു​റ​മു​ഖ​ത്ത്​ ക​പ്പ​ലി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി. കു​വൈ​ത്തി​െൻറ സ്​​നേ​ഹ​ത്തി​നും സ​ഹാ​യ​ത്തി​നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്​​ച ചേ​ർ​ന്ന കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ​ യോ​ഗ​മാ​ണ്​ ഇ​ന്ത്യ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ, വെൻറി​ലേ​റ്റ​റു​ക​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ കു​വൈ​ത്ത്​ അ​യ​ക്കു​ന്ന​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​താ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ ​കോ​വി​ഡ്​ കാ​ര​ണം ക​ട​ന്നു​പോ​കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ ഒാ​ക്​​സി​ജ​നും വെൻറി​ലേ​റ്റ​റു​ക​ളും ബെ​ഡു​ക​ളും കു​റ​വാ​യി ജ​ന​ങ്ങ​ൾ നെ​േ​ട്ടാ​ട്ട​മോ​ടു​ക​യാ​ണ്. ഒാ​ക്​​സി​ജ​ൻ ക്ഷാ​മം മൂ​ലം ആ​യി​ര​ങ്ങ​ൾ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ക്ക്​ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ൾ സ​ഹാ​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical suppliesIndian ship arrives in Kuwait
Next Story