ഒരു വർഷത്തെ ആഘോഷവുമായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ 60ാം വാർഷികം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് 60ാം വാർഷികം ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2019 ജനുവരി മുതൽ ഒരു വർഷം നീളുന്ന ആഘോഷ ഭാഗമായി സൂപ്പർ മെഗാ കാർണിവൽ, ഹയർ എജുക്കേഷൻ ഫെയർ, ഇന്ത്യൻ സ്കൂൾ ഗൾഫ് ആർട്ട് ഫെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. നിർധന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകാനാണ് സൂപ്പർ മെഗാ കാർണിവൽ നടത്തുന്നത്.
എല്ലാ വർഷവും നടത്തിവരുന്ന മെഗാ കാർണിവൽ 60ാം വാർഷിക ഭാഗമായി വിപുലമായി നടത്തുകയാണ്. 2018ൽ വെൽഫെയർ ഫണ്ട് വഴി 168 കുട്ടികൾക്കായി 34,584 ദീനാറിെൻറ സാമ്പത്തിക സഹായം നൽകാനായതായി െഎ.സി.എസ്.കെ പ്രിൻസിപ്പൽ ഡോ. വി.ബിനുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2019 ഒക്ടോബർ അവസാന വാരം ഇന്ത്യൻ സ്കൂൾ ഗൾഫ് ആർട്ട് ഫെസ്റ്റിൽ വിവിധ ജി.സി.സി രാജ്യങ്ങളിലെ സി.ബി.എസ്.ഇ അംഗീകൃത ഇന്ത്യൻ സ്കൂളുകൾ പങ്കാളികളാവും. കേരളത്തിലെ യുവജനോത്സവത്തിെൻറ മാതൃകയിൽ 100 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിന് വിധികർത്താക്കളായി നാട്ടിൽനിന്നുള്ള പ്രഗല്ഭ കലാകാരന്മാർ എത്തും.
കേരളത്തിലെ പ്രളയ ദുരുതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ വിദ്യാർഥികൾ പിരിച്ചെടുത്ത 21 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതായി ഡോ. വി. ബിനുമോൻ അറിയിച്ചു. വിദ്യാർഥി പ്രതിനിധികളായ മോസസ് കുര്യൻ മാത്യൂ (െഎ.സി.എസ്.കെ സീനീയർ), അയ്മൻ നയീം ഉസ്മാൻ (ഖൈത്താൻ), ഇർവിൻ കാസ്റ്റലിനോ (അമ്മാൻ), ജനീസ അമി മാത്യൂസ് (ജൂനിയർ), ബോർഡ് ഒാഫ് ട്രസ്റ്റീ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ, വൈസ് ചെയർമാൻ വിനുകുമാർ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
