Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2022 5:35 AM GMT Updated On
date_range 7 Oct 2022 5:35 AM GMTഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ഗാന്ധി ജയന്തി ആഘോഷിച്ചു
text_fieldsbookmark_border
camera_alt
ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസിൽ ഗാന്ധിജയന്തി ആഘോഷഭാഗമായി സംഘടിപ്പിച്ച കലാപരിപാടികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡയറക്ടർ ഷേർളി ഡെന്നീസ് ഉദ്ഘാടനം ചെയ്തു.
അഹിംസയിലൂന്നിയ സമരമാർഗങ്ങളിലൂടെ സ്വതന്ത്ര ഇന്ത്യക്കുവേണ്ടിയുള്ള മഹാത്മയുടെ പോരാട്ടം എപ്പോഴും ഓർമിക്കണമെന്ന് അവർ വിദ്യാർഥികളോട് അഭ്യർഥിച്ചു. വൈസ് പ്രിൻസിപ്പൽ ബിസ്മിത ഷംസുദ്ദീൻ, പ്രൈമറി സൂപ്പർ വൈസർ പ്രിയ മേഘ്നേശ്വരൻ, കെ.ജി സൂപ്പർവൈസർ നിഷ പരക്കോത്ത് എന്നിവർ ബാപ്പുജിയുടെ ഛായാചിത്രത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Next Story