ഇന്ത്യൻ രൂപക്ക് വീണ്ടും ഇടിവ്; നേട്ടമാക്കി പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുതിച്ചുകയറി കുവൈത്ത് ദീനാർ. വ്യാഴാഴ്ച രാവിലെ എക്സി റിപ്പോർട്ട് പ്രകാരം 289 ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദീനാറിന് രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസങ്ങളിലും ദീനാർ രൂപക്കെതിരെ കുതിപ്പു നടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തിയതിന് പിറകെ ഇന്ത്യൻ രൂപ ദുർബലാവസഥയിൽ തുടരുകയായിരുന്നു. ഇതിന് പിറകെ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾ സംബന്ധിച്ച സൂചനയും വിപണിയെ ബാധിച്ചു.
വ്യാഴാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസയോളം ഇടിഞ്ഞു. രൂപയുടെ അടുത്തിടെയുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇതിന് പിറകെ രൂപയുമായുള്ള വിനിമയ നിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികൾ ഉയർച്ച കൈവരിച്ചു.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യ-യു.എസ് താരിഫ് പ്രതിസന്ധി നിലനിൽക്കെ ഒരു മാസത്തിനിടെ നാല് രൂപയിലധികം വർധനവാണ് ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

