ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsകുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ ആസ്മ
-ഹവല്ലി ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ (കിറ) ആസ്മ - ഹവല്ലി ഗവർണറേറ്റുകൾ ചേർന്ന് ഏരിയ കമ്മിറ്റിക്ക് രൂപം നൽകി.
സാൽമിയ്യ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബഷീർ ഉദിനൂർ സ്വാഗതം പറഞ്ഞു.
ചെയർമാൻ സിദ്ദീഖ് വലിയകത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റഷീദ് തക്കാര സംഘടനയുടെ വിവിധ പദ്ധതികൾ വിശദീകരിച്ചു.
ഇബ്രാഹീം ബയാൻ (പ്രസി.), നജീബ് ഷർഖ്, കെ.സി. തോമസ് മേഫ്ലവർ (വൈ. പ്രസി.),
മുഹമ്മദ് മനോലി ഈറ്റ് ആൻഡ് ജോയ് (ജന.സെക്ര.), പി.എം. ഹംസ വാർഷ് ദാം, മത്തായി ജോസഫ് ന്യൂ ഡൽഹി പാലസ് (ജോ.സെക്ര.)പി.പി. ശംസുദ്ദീൻ ബുർജ് ഹവല്ലി (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ. എക്സിക്യൂട്ടിവ് അംഗങ്ങളായി പ്രശാന്ത് തങ്കപ്പൻ സാൾട്ട് ആൻഡ് പെപ്പർ, ഇസ്മായിൽ ടേസ്റ്റി ഹട്ട്, സലിം ഐവ, ജയരാജ് നായർ ചായക്കട, മുനീർ, ഷാജി ഹവല്ലി, ആബിദ്, ആരിഫ് കണ്ടി, ഫൈറോസ്, യൂനുസ്, സയ്യിദ് ബുർജ് ഹവല്ലി, ബിജു ഡൽഹി പാലസ്, റിയാസ് ബാബു എന്നിവരെയും തെരഞ്ഞെടുത്തു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ റഷീദ് തക്കാര തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹീം ബയാൻ യോഗം നിയന്ത്രിച്ചു. ട്രഷറർ ശംസുദ്ദീൻ തൃക്കരിപ്പൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

