Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആവേശച്ചൂടില്‍...

ആവേശച്ചൂടില്‍ ആയിരങ്ങള്‍; യൂത്ത് ഇന്ത്യ  പ്രവാസി സ്പോര്‍ട്സ് ഗംഭീരമായി

text_fields
bookmark_border
ആവേശച്ചൂടില്‍ ആയിരങ്ങള്‍; യൂത്ത് ഇന്ത്യ  പ്രവാസി സ്പോര്‍ട്സ് ഗംഭീരമായി
cancel

കുവൈത്ത് സിറ്റി: ചൂടു കുറഞ്ഞ് സൗഖ്യം നിറഞ്ഞ കാലാവസ്ഥയില്‍ പോരാട്ടച്ചൂടിന്‍െറ പെരുമ്പറ മുഴക്കി യൂത്ത് ഇന്ത്യ -ശിഫ അല്‍ ജസീറ അല്‍നാഹില്‍ പ്രവാസി സ്പോര്‍ട്സ് കൈഫാന്‍ അത്ലറ്റിക് സ്റ്റേഡിയത്തില്‍ അരങ്ങേറി. വര്‍ണശബളമായ മാര്‍ച്ച്പാസ്റ്റോടെ മത്സരങ്ങള്‍ തുടങ്ങി. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ മത്സരങ്ങളള്‍ നടന്നു.  കുവൈത്ത് മലയാളികളുടെ കായികമികവിന്‍െറ മാറ്റുരച്ച ഉശിരന്‍ പോരാട്ടങ്ങള്‍ക്കാണ് കൈഫാന്‍ അത്ലറ്റിക് സ്റ്റേഡിയം സാക്ഷിയായത്. ട്രാക്ക്, ഫീല്‍ഡ് മത്സരങ്ങള്‍ക്ക് പുറമെ ആവേശകരമായ ഗെയിം ഇനങ്ങളും അരങ്ങേറി. സോണല്‍ ക്യാപ്റ്റന്മാരായ സാഗര്‍ ജസ്റ്റിന്‍ (അബ്ബാസിയ), ലിസാബ് (ഫഹാഹീല്‍), മുനീര്‍ താഹ (സാല്‍മിയ), റിയാസ് (ഫര്‍വാനിയ) എന്നിവരുടെ നേതൃത്വത്തില്‍ തികഞ്ഞ ആവേശത്തിലായിരുന്നു മത്സരങ്ങളില്‍ പങ്കുകൊണ്ടത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം കരുത്തുതെളിയിക്കാന്‍ ആഞ്ഞു പരിശ്രമിക്കുന്നത് ആവേശമുള്ള കാഴ്ചയായിരുന്നു. തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ നിറഞ്ഞ കൈയടികളോടെ പോരാട്ടത്തിന് ഉശിരുപകര്‍ന്നുകൊണ്ടിരുന്നു. അബ്ബാസിയ വൈറ്റ്സ്, ഫര്‍വാനിയ ബ്ളൂസ്, സാല്‍മിയ ഗ്രീന്‍സ്, ഫഹാഹീല്‍ യെല്ളോസ് എന്നീ ടീമുകളിലായാണ് താരങ്ങള്‍ മത്സരിച്ചത്. വെറ്ററന്‍സ് (1976 വരെ), യൂത്ത് (1977-1995), സൂപ്പര്‍ സീനിയര്‍ ബോയ്സ് (1996 -2000), സീനിയര്‍ ബോയ്സ് (2001-2002), ജൂനിയര്‍ ബോയ്സ് (2003 -2004), സബ്ജൂനിയര്‍ ബോയ്സ് (2005-2006), സീനിയര്‍ കിഡ്സ് ബോയ്സ് (2007 -2008), സീനിയര്‍ കിഡ്സ് ഗേള്‍സ്(2007 -2008), കിഡ്സ് (2009 -2010), ജൂനിയര്‍ കിഡ്സ് (2011നു ശേഷം) എന്നീ പ്രായ വിഭാഗങ്ങളിലായി 100 മീറ്റര്‍, 50 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍ 1500 മീറ്റര്‍ ഓട്ടമത്സരങ്ങളും, ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ, പഞ്ചഗുസ്തി, വടംവലി മത്സരങ്ങള്‍ അരങ്ങേറിയത്. കുവൈത്തിലെ പ്രമുഖരായ കായികാധ്യാപകരെ അണിനിരത്തി ദേശീയ നിലവാരത്തില്‍ തന്നെയാണ് മത്സരം ഒരുക്കിയത്. ഐ.പി.സി മുദീര്‍ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ബാസിത്ത് സ്വാഗതം പറഞ്ഞു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ്, മുഹമ്മദ് അലി മസ്ജിദുല്‍ കബീര്‍, ശിഫ അല്‍ ജസീറ ഫര്‍വാനിയ ജനറല്‍ മാനേജര്‍ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഹാറൂണ്‍ നന്ദി പറഞ്ഞു. ശിഫ അല്‍ ജസീറ മാര്‍ക്കറ്റിങ് മാനേജര്‍ മുന, കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്‍റ് ഫിറോസ് ഹമീദ്, വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്‍റ് ഖലീലുറഹ്മാന്‍, യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി കോയമ്മ, റജബ് കാര്‍ഗോ മാനേജര്‍ ബഷീര്‍, കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതിയംഗം അബ്ദുല്‍ റസാഖ് നദ്വി എന്നിവര്‍ സംബന്ധിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - indian pravasi
Next Story