കുവൈത്തിൽ ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയയിൽ ഇന്ത്യൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തടങ്കലിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൽ ഇന്ത്യൻ പ്രവാസി നേരത്തെ പിടിയിലായിരുന്നു. വാക്കേറ്റം കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രതിയെ ബലാത്സംഗം ചെയ്യുകയും ആക്രമണം ചിത്രീകരിക്കുകയും വിഡിയോ ക്ലിപ്പ് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് വാക്കേറ്റത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അന്വേഷണം തുടരാൻ ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

