മധുവൂറും കാഴ്ചയായി മാമ്പഴമേള
text_fieldsമാമ്പഴമേള സന്ദർശിക്കുന്ന അംബാസഡര്‍ ഡോ. ആദർശ് സ്വൈക
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ മാമ്പഴോത്സവം തുടരുന്നു. ഇന്ത്യൻ എംബസി സുലൈബികാത്ത് തൈബ മാർക്കറ്റിൽ ആരംഭിച്ച മാമ്പഴമേള മധുവൂറുന്ന കാഴ്ചയായി. ഇന്ത്യയിൽ നിന്നുള്ള വിവിധയിനം മാങ്ങകൾ ഫെസ്റ്റിവലിൽ ഒരുക്കി. മാമ്പഴങ്ങളും ചിത്രങ്ങളും കമനീയമായി അലങ്കരിച്ച് മാമ്പഴത്തോട്ടം പോലെയാക്കിയ മാര്‍ക്കറ്റ് കാഴ്ചയുടെയും വിരുന്നൊരുക്കി.ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദർശ് സ്വൈക ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തൈബ മാര്‍ക്കറ്റ് പ്രതിനിധികളും പങ്കെടുത്തു. സ്വദേശികള്‍ ഏറെ താമസിക്കുന്ന പ്രദേശമായ സുലൈബികാത്തില്‍ ഇന്ത്യന്‍ മാങ്ങകളുടെ പ്രദര്‍ശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കുവൈത്തിലെ പ്രശസ്ത ഇന്ത്യൻ റസ്റ്റാറന്റ് ശൃംഖലയായ മുഗൾ മഹലിന്റെ ഒന്നിലധികം ഔട്ട്ലറ്റുകളിൽ മാമ്പഴങ്ങൾ ലഭ്യമാണ്. അൽഫോൻസോ, ബംഗനപ്പള്ളി മാമ്പഴങ്ങൾ ഇവിടെ ആസ്വദിക്കാം. കുവൈത്തിലെ വേനൽക്കാലത്ത് ഇന്ത്യൻ മാമ്പഴം ഇഷ്ടപ്പെടുന്നവർ ഏറെയാണ്.

