രുചിയേറും മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ മാംഗോ ഫെസ്റ്റ്
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ മാംഗോ ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രുചിയേറും ഇന്ത്യൻ മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ മാംഗോ ഫെസ്റ്റ്. ലുലു അൽറായ് ഔട്ട്ലെറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലുക, സെക്കൻഡ് സെക്രട്ടറി (കോമഴ്സ്) ദേവീന്ദർ പുഞ്ച്, സന്ദീപ് സാഹ (കൃഷി,സംസ്കരിച്ച ഭക്ഷ്യ ഉൽപന്ന കയറ്റുമതി വികസന അതോറിറ്റി), ലുലു കുവൈത്ത് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വ്യത്യസ്ത രുചിയിലും മണത്തിലും ഗുണമേന്മയിലും പേരുകേട്ട ഇന്ത്യയിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ആറ് പ്രീമിയം ഇനം മാമ്പഴങ്ങൾ മേളയുടെ പ്രത്യേകതയാണ്. അമ്രപാലി, ഫാസ്ലി, മല്ലിക, ലാംഗ്ര, ചൗസ, ദുഷേരി എന്നിവയുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്.
മാമ്പഴങ്ങൾ പരിശോധിക്കുന്ന അംബാസഡർ ഡോ.ആദർശ് സ്വൈക
ലുലു അൽ റായ് ഹൈപ്പർമാർക്കറ്റിൽ മാത്രമായാണ് പ്രമോഷൻ. ഉപഭോക്താക്കൾക്ക് സൗജന്യ സാമ്പിൾ കൗണ്ടറുകൾ, മാമ്പഴ കേക്കുകൾ, പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങൾ, ഫ്രഷ് സ്മൂത്തികൾ, ജ്യൂസുകൾ, ഷേക്കുകൾ, അച്ചാറുകൾ, ചട്ണികൾ, മറ്റു രുചികരമായ വിഭവങ്ങൾ തുടങ്ങി മാമ്പഴം അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ കാർഷിക കയറ്റുമതി പ്രോത്സാഹനം, ഇന്ത്യ-കുവൈത്ത് വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗം കൂടിയാണ് ലുലു ഒരുക്കിയ ഇന്ത്യൻ മാംഗോ ഫെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

