ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജലീബ് അൽ ശുയൂഖിലാണ് ഇന്ത്യക്കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മറ്റൊരു സംഭവത്തിൽ 60കാരനായ ബിദൂനി സ്വയം തീകൊളുത്തി മരിച്ചു.
രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തും വിധം വർധിക്കുകയാണ്. ഇൗ വർഷം അഞ്ചുമാസത്തിനിടെ 75 പേർ ആത്മഹത്യ ചെയ്തു.2020ൽ ആകെ ആത്മഹത്യ ചെയ്തത് 90 പേരാണ്. കഴിഞ്ഞ വർഷം ആദ്യ അഞ്ചുമാസത്തിൽ 37 ആത്മഹത്യയാണ് രേഖപ്പെടുത്തിയത്.
കൂടുതൽ പേരും വിദേശികളാണ്. കോവിഡ് കാലം സൃഷ്ടിച്ച തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മാനസികാഘാതവുമാണ് ആത്മഹത്യ വർധിക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

