Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ഇന്ത്യൻ...

കുവൈത്തിൽ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കേണ്ട സമയം

text_fields
bookmark_border
കുവൈത്തിൽ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കേണ്ട സമയം
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ ഇന്ത്യൻ സമൂഹം ജാഗ്രത ശക്​തമാക്കേണ്ട ഘട്ടം. ഇന്ത്യക്കാർ തിങ്ങിത്താമസിക്കുന്ന ജലീബ്​ അൽ ശുയൂഖ്​, മഹ്ബൂല, സാൽമിയ എന്നിവിടങ്ങളിലാണ്​ കഴിഞ്ഞ ദിവസങ്ങളിൽ വൈറസ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. രണ്ടുദിവസംകൊണ്ട്​ വൈറസ്​ ബാധിതരായ ഇന്ത്യക്കാർ കൂടി. ഞായറാഴ്​ച ഒമ്പതുപേർക്കും തിങ്കളാഴ്​ച എട്ടുപേർക്കുമാണ്​ സ്ഥിരീകരിച്ചത്​. ഇതോടെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 25 ആയി. മൂന്നുപേർക്ക്​ രോഗം ബാധിച്ചത്​ എങ്ങനെയാണെന്ന്​​ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ താമസിക്കുന്ന ഭാഗങ്ങളും പോയ വഴികളും അധികൃതർ നിരീക്ഷണ വലയത്തിലാക്കി​.


ഇന്ത്യക്കാരിലെ വ്യാപനമാണ്​ കുവൈത്ത്​ അധികൃതരും ഭയക്കുന്നത്​. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ്​ ഇന്ത്യക്കാർ. വൈറസ്​ ബാധയിലും സ്വദേശികൾ കഴിഞ്ഞാൽ മുന്നിലുള്ളത്​ ഇന്ത്യക്കാരാണ്​. 14 ലക്ഷം വരുന്ന സ്വദേശികളെ കഴിഞ്ഞാൽ പത്തുലക്ഷം ഇന്ത്യക്കാരാണ്​ ജനസംഖ്യയിൽ മുന്നിൽ.
മാത്രമല്ല, പ്ര​​ത്യേക കേന്ദ്രങ്ങളിൽ ഫ്ലാറ്റുകളിൽ തിങ്ങിത്താമസിക്കുന്നവരാണവരിൽ ഭൂരിഭാഗവും. എന്നാൽ, സർക്കാർ മാർഗനിർദേശം ലംഘിച്ച്​ പുറത്തിറങ്ങി നടക്കുന്നതിൽ ഇന്ത്യക്കാർ ഒട്ടും പിന്നിലല്ല. ആരും ഭയക്കേണ്ടെന്നും ദയവായി വീട്ടിലിരിക്കൂ എന്നുമുള്ള നിർദേശം മാനിക്കാതെ കൂട്ടംചേർന്ന്​ നടക്കുകയാണ്​ പലരും. മാർക്കറ്റിലും നിരത്തുകളിലും കർഫ്യൂ അല്ലാത്ത സമയങ്ങളിൽ തിരക്കുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsIndia News
News Summary - indian-kuwait-gulf news
Next Story