കുവൈത്തിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; അപകടത്തിൽ 63 പേർക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ. മരിച്ചത് മധ്യപ്രദേശ് സ്വദേശി ആണെന്നാണ് അനൗദ്യോഗിക വിവരം . ദാരുണമായ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
പരിക്കേറ്റവരിൽ ഫർവാനിയ ആശുപത്രിയിൽ 34 കേസുകളും, ജാബിർ ആശുപത്രിയിൽ 17 കേസുകളും, ജഹ്‌റ ആശുപത്രിയിൽ അഞ്ചു കേസുകളും, അദാൻ ആശുപത്രിയിൽ മൂന്നു കേസുകളും, അമിരി ആശുപത്രിയിൽ രണ്ടു കേസുകളും, അസ്സബാഹ് ആശുപത്രിയിലും മുബാറക് അൽ കബീർ ആശുപത്രിയിലും ഓരോ കേസുകൾ വീതവും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പരിക്കേറ്റവർക്ക് നിരവധി ചെറിയ ശസ്ത്രക്രിയകളും ഏഴ് കേസുകളിൽ അടിയന്തര മേജർ ശസ്ത്രക്രിയകളും നടത്തി. തീവ്രപരിചരണവും നൂതന ചികിത്സയും ആവശ്യമുള്ള ഗുരുതരമായ കേസുകൾ മെഡിക്കൽ ടീമുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
യാത്രക്കായി വിമാനത്താവളത്തിൽ എത്തിയവർ സാധാരണക്കാർ, വിമാനത്താവള ജീവനക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. കഷ്ണങ്ങൾ ശരീരത്തിൽ പതിച്ചവ, സ്ഫോടനവുമായി ബന്ധപ്പെട്ട പരിക്കുകൾ, ഒടിവുകൾ, തലക്ക് പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവം, അംഗഛേദം, പുക ശ്വസിക്കൽ മൂലമുള്ള കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

