ഇന്ത്യൻ ഐ.ടി കമ്പനി പ്രതിനിധികൾ സിട്രാ ചെയർമാനുമായി ചർച്ച നടത്തി
text_fieldsഇന്ത്യൻ ഐ.ടി കമ്പനി പ്രതിനിധികൾ സിട്രാ ചെയർമാനുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യ-കുവൈത്ത് ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസിന്റെ ഭാഗമായി ഐ.ടി.ഇ.എസ് മേഖലയിലെ വിവിധ കമ്പനികളിലെ പ്രതിനിധികള്‍ കുവൈത്തിലെത്തി.
ഞായറാഴ്ച വിവിധ കമ്പനി പ്രതിനിധികൾ സിട്രാ ചെയർമാനും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ടെലികോം, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയുൾപ്പെടെയുള്ള ഐ.ടി.ഇ.എസ് മേഖലയിലെ ഉഭയകക്ഷി സഹകരണം ഇരു വിഭാഗവും ചർച്ച ചെയ്തു.
ഞായറാഴ്ച ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. തിങ്കളാഴ്ചയാണ് കോൺഫറൻസ്. കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ, നാസ്കോം എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക, പ്രമുഖ ഐ.ടി കമ്പനികൾ എന്നിവരും പങ്കെടുക്കും.
കോൺഫറൻസിന്റെ ഭാഗമായി ബിസിനസ് സെഷനും സംഘടിപ്പിക്കും. കുവൈത്തിലെ കമ്പനികള്‍ക്ക് ഇന്ത്യൻ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും.

