‘കുടുംബജീവിതത്തിന് ഇസ്ലാമിൽ പവിത്രമായ സ്ഥാനം’
text_fieldsഐ.ഐ.സി കുടുംബസംഗമത്തിൽ ഷാനിബ് പേരാമ്പ്ര ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ലക്ഷ്യബോധമുള്ള കുടുംബത്തെയും ധർമനിഷ്ഠയുള്ള സമൂഹത്തെയും വാർത്തെടുക്കാൻ ധാർമിക, സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം ചിട്ടപ്പെടുത്തണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ ചതുർമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം വ്യക്തമാക്കി. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ‘ലക്ഷ്യബോധമുള്ള കുടുംബം, ധർമനിഷ്ഠയുള്ള സമൂഹം’ കാമ്പയിൻ പ്രമേയം ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി വിശദീകരിച്ചു. സൈദ് മുഹമ്മദ് റഫീഖ്, മനാഫ് മാത്തോട്ടം, ഷാനിബ് പേരാമ്പ്ര എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഐ.ഐ.സി ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് പേക്കാടൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതവം മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു. യഹിയ ഖിറാഅത്ത് നടത്തി.

