ഇന്ത്യൻ ഇസ്‍ലാഹി സെൻറർ വിന്റർ ക്യാമ്പ്
text_fieldsഐ.ഐ.സി ജഹ്റ ടെൻറിൽ സംഘടിപ്പിച്ച വിന്റർ ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി സെൻറർ ജഹ്റ ടെൻറിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. ജുമുഅ ഖുതുബയും നമസ്കാരവും പഠനക്ലാസുകളും നടന്നു. മുർഷിദ് അരീക്കാട് ജുമുഅ ഖുതുബ നിർവഹിച്ചു.
ഇഹലോകജീവിതം ക്ഷണികവും പാരത്രികം അനശ്വരവുമാണെന്നും കർമങ്ങൾ ആത്മാർഥമായും നാഥന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചും നിർവഹിക്കണമെന്നും സ്വർഗീയ ജീവിതം അവർക്കു മാത്രമുള്ളതാണെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച മുഖ്യാതിഥി ശരീഫ് മണ്ണാർക്കാട് സൂചിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും വോളിബാൾ, ഫുട്ബാൾ മത്സരങ്ങൾ നടന്നു. സ്ത്രീകൾക്കായി വിവിധ പ്രോഗ്രാം ഉണ്ടായിരുന്നു. അസീസ് സലഫി, നാസർ മുട്ടിൽ, അബ്ദുറഹ്മാൻ തങ്ങൾ, മനാഫ് മാത്തോട്ടം എന്നിവർ ഗ്രൂപ് ചർച്ചക്ക് നേതൃത്വം നൽകി. അബൂബക്കർ സിദ്ദീഖ് മദനി, അയ്യൂബ് ഖാൻ, അബ്ദുൽ ലത്തീഫ് പേക്കാടൻ, സൈദ് മുഹമ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഇശാ നമസ്കാരാനന്തരം പരിപാടി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

