Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ജനാധിപത്യത്തെ കൊലക്ക് കൊടുക്കരുത്: ഐ.ഐ.സി

text_fields
bookmark_border
ഇന്ത്യൻ ജനാധിപത്യത്തെ കൊലക്ക് കൊടുക്കരുത്: ഐ.ഐ.സി
cancel
camera_alt

ഹവല്ലി അൽസീറിൽ നടന്ന ഐ.ഐ.സി എക്സിക്യുട്ടീവ് സംഗമത്തിൽ അംഗങ്ങൾ

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഭരണ ഘടനയെ കശാപ്പ് ചെയ്യുന്ന നിലപാടാണ് ഇന്ന് ഭരണാധികാരികൾ സ്വീകരിക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കരുതെന്നും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ (ഐ.ഐ.സി) ഹവല്ലി അൽസീറിൽ നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ജനാധിപത്യ സംരക്ഷകരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് ചോർച്ചക്ക് കൂട്ടുനിന്നു എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും യോഗം വിലയിരുത്തി. ജനാധിപത്യ സംരക്ഷണത്തിനായി നടക്കുന്ന സമരത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മസ്ജിദുൽ കബീറിൽ നടക്കുന്ന വിദ്യാർത്ഥികളുടെ കലാമേളയായ 'ടാലന്റീയാ ഫെസ്റ്റ്' വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തി. നവംബറിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ പ്രമുഖ ഖാരിഅ് നൗഷാദ് കാക്കവയൽ പങ്കെടുക്കുമെന്നും അറിയിച്ചു.

യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സലീം, സിദ്ധീഖ് മദനി, സഅദ് പുളിക്കൽ, അനസ് മുഹമ്മദ്, ടി.എം. അബ്ദുറഷീദ് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Islahi Center Warns Against Undermining Indian Democracy
Next Story