‘റമദാനിലേക്ക്’ ഐ.ഐ.സി ജലീബ് ശാഖ തസ്കിയ്യത്ത് സംഗമം
text_fieldsഐ.ഐ.സി ജലീബ് ശാഖ തസ്കിയത്ത് സംഗമത്തിൽ അൽ അമീൻ സുല്ലമി ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് ബൽക്കീസ് മസ്ജിദിൽ ‘റമദാനിലേക്ക്’ എന്ന വിഷയത്തിൽ തസ്കിയ്യത്ത് സംഗമം സംഘടിപ്പിച്ചു.
റമദാൻ വിശ്വാസികൾക്ക് ആത്മീയ ഉണർവിനും സ്വഭാവ നിർമിതിക്കും മികച്ച അവസരമാണെന്ന് സംഗമത്തിൽ ക്ലാസെടുത്ത അമീൻ സുല്ലമി വിശദീകരിച്ചു. ആത്മീയ ശുദ്ധീകരണവും ആത്മാന്വേഷണവും നടത്തുന്ന കാലഘട്ടമാണ് റമദാൻ.
വിശുദ്ധ മാസത്തെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ ഓരോ വിശ്വാസിയും ഒരുങ്ങണം. ശുദ്ധ മനസ്സും നല്ല സ്വഭാവവുമുള്ളവനാണ് ദൈവത്തിന് പ്രിയപ്പെട്ടവർ.
പ്രാർഥന, ഖുര്ആൻ പാരായണം എന്നിവക്ക് കൂടുതൽ പ്രാധാന്യമര്പ്പിച്ച് ആത്മീയ ഉണർവിൽ വളരാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാഖ പ്രസിഡന്റ് ജംഷീർ തിരുന്നാവായ അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി ആരിഫ് പുളിക്കൽ സ്വാഗതവും ഇബ്രാഹിം കുളിമൂട്ടം നന്ദിയും പറഞ്ഞു. കേന്ദ്ര പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

