ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് ഇഫ്താർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ യൂനിറ്റ് ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര നേതാക്കളായ അബ്ദുൽ അസീസ് സലഫി, അയ്യൂബ് ഖാൻ, ഷമീം ഒതായി എന്നിവർ മുഖ്യാതിഥികളായി. റയാൻ ആരിഫ് ഖിറാഅത്ത് നടത്തി. കേരള നദ്വത്തുൽ മുജാഹിദീൻ മർകസുദഅവ ട്രഷറർ അഹ്മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി.
നോമ്പിലൂടെ ലക്ഷ്യം വെക്കുന്ന പരലോക വിജയത്തിന് ദിക്റിന് വലിയ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തും ദിക്റുകൾ പതിവാക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. അബ്ദുറഷീദ് സ്വാഗതവും മുർഷിദ് അരീക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

