ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ‘ക്രോസ്‌റോഡ്സ്’ സെമിനാർ
text_fieldsഇന്ത്യൻ ഇസ്‌ലാഹി സെന്റർ ക്രോസ്‌റോഡ്സ് സെമിനാറിൽ ഫർഹ അബ്ദുൽ റഹ്മാൻ ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ഹവല്ലി, ഫർവാനിയ മേഖലകളിലെ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഐ.ടി ആൻറ് ടാലൻറ് വിഭാഗം ‘ക്രോസ്‌റോഡ്സ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം പരിപാടിക്കുണ്ടായി. അഫ്‌സൽ അലി പരിപാടി കോർഡിനേറ്റ് ചെയ്തു. ഐ.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി, ജനറൽ സെക്രട്ടറി യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.
ഫർഹ അബ്ദുൽ റഹ്മാൻ ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ സജീവ ഇടപെടലുകളും ചോദ്യോത്തരങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി. നിരവധി വിദ്യാർത്ഥികൾക്ക് പരിപാടി ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും നൽകാനായതായി ചർച്ചയിൽ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അയ്മാൻ ഖിറാഅത്ത് നിർവ്വഹിച്ചു. ഷാനിബ് പേരാമ്പ്ര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

