ഐ.ഐ.സി ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം
text_fieldsഐ.ഐ.സി ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം സൽസബീൽ അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് ഈദ് ഹായിസ് അൽമുതൈരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇസ്‌ലാം ആത്മീയ- ഭൗതിക ആവശ്യങ്ങളുടെ പൂരണമാണെന്ന പ്രഖ്യാപനമാണ് റമദാനെന്ന് ഇന്ത്യൻ ഇസ്‍ലാഹി സെൻറർ റമദാൻ സംഗമം.
റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം സൽസബീൽ അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് ഈദ് ഹായിസ് അൽമുതൈരി ഉദ്ഘാടനം ചെയ്തു.
റമദാൻ പരസ്പര സഹവർത്തിത്വം നിലനിർത്താനുള്ള പാഠശാലയാണ്. ഖുർആനുമായി കൂടുതൽ അടുക്കാനും വിശുദ്ധ ജീവിതത്തിനും വിശ്വാസി സമൂഹം തയാറാകണമെന്നും അദ്ദേഹം ഉണർത്തി.
നോമ്പ് അതിന്റെ നിയമാതിർത്തികളുടെ വേലികൾ കൊണ്ട് അധാർമികതകൾക്ക് തടയിടുന്നതായി സംഗമത്തിൽ സംസാരിച്ച അബ്ദുൽ അസീസ് സലഫി പറഞ്ഞു.
ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഡോ.അമീർ, മുസ്തഫ കാരി, അബ്ദുറഹിമാൻ അൻസാരി, ഹംസ പയ്യന്നൂർ, ശബീർ മണ്ടോളി എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും അയ്യൂബ് ഖാൻ മാങ്കാവ് നന്ദിയും പറഞ്ഞു. ബിൻസീർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

