Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​നി​നെ...

റ​മ​ദാ​നി​നെ വ​ര​വേ​റ്റ്‌ ഇ​ന്ത്യ​ൻ ഹു​ദാ; സെ​ന്റ​ർ ‘അ​ഹ്‍ലൻ യാ ​റ​മ​ദാ​ൻ’

text_fields
bookmark_border
റ​മ​ദാ​നി​നെ വ​ര​വേ​റ്റ്‌ ഇ​ന്ത്യ​ൻ ഹു​ദാ; സെ​ന്റ​ർ ‘അ​ഹ്‍ലൻ യാ ​റ​മ​ദാ​ൻ’
cancel
camera_alt

ഹു​ദാ സെ​ന്റ​ർ അ​ഹ്‌​ല​ൻ യാ ​റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ മൗ​ല​വി അ​ബ്ദു​സ്സ​ലാം മോ​ങ്ങം സം​സാ​രി​ക്കു​ന്നു

Listen to this Article

അ​ഹ്‌​ല​ൻ യാ ​റ​മ​ദാ​ൻ സ​ദ​സ്സ്

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​നെ വ​ര​വേ​റ്റ്‌ ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ‘അ​ഹ്‍ലൻ യാ ​റ​മ​ദാ​ൻ’ പ്ര​ഭാ​ഷ​ണം റി​ഗ്ഗാ​യി ഔ​ഖാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം ഔ​ഖാ​ഫ് ഖ​ത്തി​ബും ഇ​മാ​മു​മാ​യ ശൈ​ഖ് ഡോ.​യാ​സി​ർ സാ​ലിം അ​ൽ അ​ബ്ദു​ൽ ഇ​ലാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​മ്പി​ന്റെ ചൈ​ത​ന്യ​വും അ​ന്ത​സ്സത്ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​നും റ​മ​ദാ​ൻ വി​ശ്വാ​സി​ക്ക് ല​ഭി​ച്ച വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കു​വൈ​ത്ത് ഔ​ഖാഫ് പ്ര​ധി​നി​ധി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ലി അ​ബ്ദു​ല്ല ആ​ശം​സ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദു​ബൈ അ​ൽ​മ​നാ​ർ സെ​ന്റ​ർ ഡ​യ​റ​ക്ട​റും ഇ​സ്‍ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ മൗ​ല​വി അ​ബ്ദു​സ്സ​ലാം മോ​ങ്ങം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ അ​ഡ്വ. സി​റാ​ജ് സ്രാ​മ്പി​യേ​ക്ക​ൽ (കെ.​ഐ.​ജി), റ​ഫീ​ഖ് (കെ.​കെ.​എം.​എ), മു​ഹ​മ്മ​ദ്‌ ആ​രി​ഫ് (ഫ്രൈ​ഡേ ഫോ​റം), സ​ത്താ​ർ കു​ന്നി​ൽ (ഐ.​എം.​സി.​സി) എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഹു​ദാ സെ​ന്റ​ർ ദ​അ​്വ സെ​ക്ര​ട്ട​റി ആ​ദി​ൽ സ​ല​ഫി സ്വാ​ഗ​ത​വും സെ​ന്റ​ർ ട്ര​ഷ​റ​ർ ജ​സീ​ർ പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഖു​ർ​ആ​ൻ, വ്ര​തം, സ​കാ​ത്ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു റ​മ​ദാ​നി​ലെ എ​ല്ലാ ആ​ഴ്ച​ക​ളി​ലും ഹു​ദാ സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ശ​യ നി​വാ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് സെ​ന്റ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 50770465/ 66657387 / 96652669 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadangulfnewsKuwaitgulfnewsmalayalam
News Summary - Indian Huda welcomes Ramadan; Center 'Ahlan Ya Ramadan'
Next Story