Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഹുദാ സെൻറർ ‘റമദാൻ–2026’ ക്വിസ് വിജയികൾ

text_fields
bookmark_border
ഇന്ത്യൻ ഹുദാ സെൻറർ ‘റമദാൻ–2026’ ക്വിസ്   വിജയികൾ
cancel

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെൻറർ റമദാനിൽ സംഘടിപ്പിച്ച ‘ഹുദാ റമദാൻ–2026’ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.

മെഗാക്വിസ് വിഭാഗത്തിൽ മുബീന മുഹമ്മദ് റാഫി, അൽഷദാ അസ്ലം, ലുബൈന സ്വലാഹിയ എന്നിവർ വിജയികളായി. റൈഹാന റഷീദ് ടോപ് സ്കോററായി. ഡോ.ജസീല മുഴുവൻ പരീക്ഷയിലും പൂർണ്ണ മാർക്ക് നേടി.

ആമിനാ സിറാജ്, ഡോ.ഷഫാഫ് അബ്ദുൽ കരീം, എം.സൗദ, എ.പി.സെലീന, ഷനുജ ദിൽഷാദ്, അഫ്സൽ, കെ.ഫസ്ന, ശബ്നം, ഷിബിജ മുഹമ്മദ്, റാഹിയ, നവാസുദ്ദീൻ കളത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിജയികളായി. എല്ലാവിഭാഗത്തിലെയും വിജയികൾക്ക് ക്യാഷ് പ്രൈസും മെമെന്റോയും നൽകും. പരിപാടിയോടനുബന്ധിച്ച് നടന്ന ഓൺലൈൻ പൊതുയോഗത്തിൽ ഫൈസൽ ബാബു സലഫി മുഖ്യ പ്രഭാഷണം നടത്തി.

ഹുദാ സെൻറർ ഭാരവാഹികളായ അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുറഹ്മാൻ അടക്കാനി, ആദിൽ സലഫി എന്നിവർ സംസാരിച്ചു. ക്യു.എച്ച്. എൽ. എസ് സെക്രട്ടറി ജൈസൽ എടവണ്ണ മത്സരാർത്ഥികൾക്കും പരിപാടിയിൽ സംബന്ധിച്ചവർക്കും നന്ദി പറഞ്ഞു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഓഫ് ലൈനായും ഓൺലൈനായും ഖുർആൻ പഠനത്തിനുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും വിവരങ്ങൾക്ക് 60734850, 65663048 നമ്പറുകളിൽ ബന്ധപെടാമെന്നും ഹുദാ സെന്റർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Huda Center ‘Ramadan–2026’ quiz winners
Next Story