എംബസി ഇടപെടലിൽ പ്രതീക്ഷയോടെ ഇന്ത്യൻ എൻജിനീയർമാർ
text_fieldsകുവൈത്ത് സിറ്റി: അക്രഡിറ്റേഷൻ വിഷയത്തിൽ പ്രതിസന്ധി നേരിടുന്ന കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് പ്രതീക്ഷയുമായി എംബസിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സൊസൈറ്റി ഒാഫ് എൻജിനീയേഴ്സ് പ്രസിഡൻറ് ഫൈസൽ അൽ അതാലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർണായക പുരോഗതിയുണ്ടായി.
ഇന്ത്യൻ പക്ഷത്തുനിന്ന് അസോസിയേഷനുമായി ആശയവിനിമയത്തിന് ഒരു ലെയ്സൻ ഒാഫിസറെ നിയമിക്കാനും ആഴ്ചയിൽ യോഗം ചേരാനും ധാരണയായതാണ് ശ്രദ്ധേയമായ പുരോഗതി.
നിരന്തരം ഇടപെടുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുന്നതായും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രതികരിച്ചു. രാജ്യത്ത് എൻജിനീയർമാർക്ക് വർക് പെർമിറ്റ് ലഭിക്കണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം. സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നവർക്കു മാത്രമാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. കുവൈത്ത് സർക്കാറിെൻറ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ. ഇന്ത്യയിൽ എൻ.ബി.എ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ പ്രതിസന്ധി നേരിടുന്നു.
കുവൈത്തിലെ 10,000ത്തോളം വരുന്ന ഇന്ത്യൻ എൻജിനീയർമാരിൽ വലിയൊരു വിഭാഗം അക്രഡിറ്റേഷൻ പ്രതിസന്ധി അഭിമുഖീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
