ഇന്ത്യൻ എഞ്ചിനീയർമാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ എഞ്ചിനീയർമാർക്ക് പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. റഫറൻസ് ആവശ്യങ്ങൾക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് പുതുക്കുകയാണ് ലക്ഷ്യം.
നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും ഓൺലൈനിൽ പുതുതായി രജിസ്റ്റർ ചെയ്യണമെന്ന് എംബസി നിർദ്ദേശിച്ചു. ഈ മാസം 22 ആണ് അവസാന തിയതി.
https://forms.gle/vFjaUcJJwftrgCYE6 എന്ന ഗൂസ്ൾ ഫോം വഴി എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. 2020 സെപ്റ്റംബറിലാണ് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

