ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ചുവരുന്ന ജനസമ്പർക്ക പരിപാടി ബുധനാഴ്ച അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ എംബസി അങ്കണത്തിൽ നടക്കും. രാവിലെ 11 മുതൽ 12 വരെയാണ് പരിപാടി. രാവിലെ പത്തുമുതൽ 11.30 വരെ രജിസ്ട്രേഷന് സൗകര്യമുണ്ടാകും. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. പരിപാടി സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

