വനിതകളുടെ പ്രത്യേക യോഗ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
text_fieldsഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന വനിതകളുടെ യോഗ
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വനിതകളുടെ പ്രത്യേക യോഗ പരിപാടി സംഘടിപ്പിച്ചു. 2025 ജൂൺ 21ലെ അന്താരാഷ്ട്ര യോഗ ദിന കൗണ്ട്ഡൗൺ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വനിതാ അംബാസഡർമാരും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുടെ ഭാര്യമാരും യോഗ പ്രാക്ടീഷണർമാരും പങ്കെടുത്ത പരിപാടിയിൽ 'പത്മശ്രീ' പുരസ്കാരജേതാവായ ശൈഖ അലി ജാബിർ അസ്സബാഹ് മുഖ്യാതിഥിയായിരുന്നു.
യോഗയെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ 2014 ൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ യോഗ ദിനം കുവൈത്തിൽ വിപുലമായി ആചരിക്കും. ജൂൺ 21 ന് ഇന്ത്യൻ എംബസി പ്രത്യേക യോഗ പരിപാടിയും സംഘടിപ്പിക്കും.

