ഇന്ത്യൻ എംബസി ബിസിനസ് നെറ്റ്‌വർക്കിങ് ഇവന്റ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ എംബസി സംഘടിപ്പിച്ച ബിസിനസ് നെറ്റ്‌വർക്കിങ് ഇവന്റ്
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) അംഗങ്ങളുടെ കുവൈത്ത് സന്ദർശന ഭാഗമായി ഇന്ത്യൻ എംബസി ബിസിനസ് നെറ്റ്‌വർക്കിങ് ഇവന്റ് സംഘടിപ്പിച്ചു.ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലുമായി (ഐ.ബി.പി.സി) സഹകരിച്ചു നടത്തിയ പരിപാടി സന്ദർശക സംഘത്തിന് ഏറെ ഗുണകരമായി. അംബാസഡർ സിബി ജോർജിനെ പ്രതിനിധാനം ചെയ്ത് ഫസ്റ്റ് സെക്രട്ടറി (കോമേഴ്‌സ്) ഡോ. വിനോദ് ഗെയ്‌ക്‌വാദ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു.
കുവൈത്ത് വിപണിയുടെ വിവിധ വ്യാപാര സാധ്യതകളും സാമ്പത്തിക സാധ്യതകളും വ്യക്തമാക്കി സെക്കൻഡ് സെക്രട്ടറി (കോമേഴ്സ്) അഞ്ചിത കേത്വാസ് വിശദ അവതരണം നടത്തി.എഫ്.ഐ.ഇ.ഒ പ്രതിനിധികളും കുവൈത്ത് ബിസിനസുകാരും തമ്മിൽ ആശയവിനിമയം നടന്നു.കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനുമായാണ് 20 അംഗങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ബിസിനസ് സംഘം കുവൈത്തിലെത്തിയത്.
ധാന്യം, കാർഷിക ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഓർഗാനിക് കെമിക്കൽസ്, ഇരുമ്പ്, സ്റ്റീൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ഇലക്ട്രിക്കൽ മെഷിനറി, ഓട്ടോമോട്ടിവ് സ്പെയർ പാർട്സ് എന്നിവക്ക് കുവൈത്തിൽ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.കഴിഞ്ഞ ദിവസം കുവൈത്ത് ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കോമേഴ്‌സ് ഭാരവാഹികളുമായും ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

