ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ നടത്തും. എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ രാവിലെ പത്തുമുതൽ 11.30 വരെ എംബസിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. പരിപാടി സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.

