ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഓപൺ ഹൗസ് തിങ്കളാഴ്ച വൈകീട്ട് 3.30 മുതൽ നടത്തും. ഇന്ത്യൻ അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ മാസത്തെ ഓപൺ ഹൗസ് ഓൺലൈനായാണ് നടത്തുന്നത്. പുതിയ പാസ്പോർട്ട്, കോൺസുലർ ഔട്ട്സോഴ്സിങ് സെന്റർ, നഴ്സിങ് റിക്രൂട്ട്മെന്റ്, ഒമിക്രോൺ വെല്ലുവിളി എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. എല്ലാ ഇന്ത്യക്കാർക്കും ഓൺലൈനായി പങ്കെടുക്കാം.
പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.
928 2257 2923 എന്ന സൂം ഐഡിയിൽ 538070 എന്ന പാസ്കോഡ് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാം. ചോദ്യോത്തര സെഷൻ ഒഴികെയുള്ള ഭാഗങ്ങൾ എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്യുമെന്ന് എംബസി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

