Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി ഒാപൺ...

ഇന്ത്യൻ എംബസി ഒാപൺ ഹൗസ്​ യോഗം താൽക്കാലികമായി നിർത്തിവെച്ചു

text_fields
bookmark_border
ഇന്ത്യൻ എംബസി ഒാപൺ ഹൗസ്​ യോഗം താൽക്കാലികമായി നിർത്തിവെച്ചു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ആഴ്​ച തോറും നടത്തിവന്ന ഒാപൺ ഹൗസ്​ യോഗം കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽതാൽക്കാലികമായി നിർത്തിവെച്ചു. കൂടുതൽ പേർ ഒത്തുകൂടുന്നതിനുള്ള നിയ​ന്ത്രണങ്ങൾ കാരണമാണ്​ ​പരിപാടി നിർത്തിവെക്കുന്നതെന്നും നിയന്ത്രണങ്ങൾ നീക്കിയാൽ യോഗം പുനരാരംഭിക്കുമെന്നും എംബസി അധികൃതർ അറിയിച്ചു. കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളിയായ സിബി ജോർജ്​ ചുമതലയേറ്റ ശേഷം ആരംഭിച്ച നിരവധി ജനോപകാരപ്രദമായ നടപടികളിലൊന്നായിരുന്നു ബുധനാഴ്​ച തോറും നടത്തിയിരുന്ന ഒാപൺ ഹൗസ്​.

എല്ലാബുധനാഴ്​ചയും വൈകീട്ട്​ 3.30ന്​ നടത്തിവന്ന യോഗത്തിൽ അംബാസഡർ/ ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ/ കമ്യൂണിറ്റി വെൽഫെയർ മേധാവി, കോൺസുലർ,ലേബർ വിങ്​ പ്രതിനിധികൾ തുടങ്ങി ഉദ്യോഗസ്ഥർ സംബന്ധിച്ചിരുന്നു. കോൺസുലർ ഒാഫിസർ പ്രതിദിനം ദിവസവും നടത്തുന്ന​ യോഗത്തിന്​ പുറമെയാണ്​ആഴ്​ചയിൽ നടത്തിയിരുന്ന ഒാപൺ ഹൗസ്​. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ്​ഒാപൺ ഹൗസ്​ ആരംഭിച്ചത്​.

അതേസമയം, എംബസി ​ഉദ്യോഗസ്ഥർ മുൻകൂട്ടി അപ്പോയിൻറ്​മെൻറ്​ എടുക്കുന്ന കുറച്ചുപേരുമായി എല്ലാ ദിവസവുംകൂടിക്കാഴ്​ച നടത്തുമെന്നും അപ്പോയിൻറ്​മെൻറ്​ എടുക്കാൻ community.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story