Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി ഓപ്പൺ...

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ബുധനാഴ്​ച ഒാൺലൈനായി

text_fields
bookmark_border
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്  ബുധനാഴ്​ച ഒാൺലൈനായി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഒാപൺ ഹൗസ്​ ഒാൺലൈനായി ബുധനാഴ്​ച നടക്കും. എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപൺ ഹൗസ്​ കോവിഡ്​ പശ്ചാത്തലത്തിൽ സെപ്​റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ്​ പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ഒാൺലൈനായി പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്​ച വൈകീട്ട്​ 3.30ന്​ നടക്കുന്ന ഒാപൺ ഹൗസി​െൻറ ചർച്ചാവിഷയം 'പൊതുമാപ്പും എംബസിയുടെ രജിസ്​ട്രേഷൻ ഡ്രൈവും' എന്നതാണ്​. എല്ലാ ഇന്ത്യക്കാർക്കും പ​െങ്കടുക്കാം.

താൽപര്യമുള്ളവർ പേര്​, പാസ്​പോർട്ട്​ നമ്പർ, സിവിൽ ​െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ​ഇ മെയിൽ വഴി രജിസ്​ട്രേഷൻ നടത്തേണ്ടതാണ്​. രജിസ്​റ്റർ ചെയ്യുന്നവർക്ക്​ മീറ്റിങ്​ ​െഎഡിയും മറ്റു വിവരങ്ങളും മെയിൽ വഴി അറിയിക്കും.

യോഗത്തിൽ അംബാസഡർ/ ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ/ കമ്യൂണിറ്റി വെൽഫെയർ മേധാവി, കോൺസുലർ, ലേബർ വിങ്​ പ്രതിനിധികൾ തുടങ്ങി ഉദ്യോഗസ്ഥർ സംബന്ധിക്കും. കോൺസുലർ ഒാഫിസർ പ്രതിദിനം ദിവസവും നടത്തുന്ന​ യോഗത്തിന്​ പുറമെയാണ്​ ആഴ്​ചയിൽ നടത്തുന്ന ഒാപൺ ഹൗസ്​. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ്​ ഒാപൺ ഹൗസ്​ ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story